Friday, May 17, 2013

ഓർമയിൽ ഒരു മരം
നനുത്ത ഒരു കാറ്റ് 
എന്നെ കാത്തിരിക്കുന്ന 
ഒരു കുന്ന്
കൊറ്റി കുളക്കോഴി കുയിൽ
നട്ടുനനച്ചു വെയില് കായുന്ന മുത്തശ്ശി
ഫ്രാങ്ങിപാനി അപ്പച്ചൻ കാത്തിരിപ്പ്‌
ഒരു നീളൻ ഊന്നുവടി
നടന്നു നടന്നു അങ്ങിനെ എവിടെക്കോ
സ്വസ്ഥത വിശ്വാസം സ്നേഹം
ശാന്തമായി ഒഴുകുന്ന പുഴ
എവിടെയോ കഥകൾ
കേൾക്കാൻ വെമ്പുന്ന ചെവി
എല്ലാം പതുക്കെ
ധൃദി ആർക്കും ഒന്നിനും ഇല്ല
എല്ലാറ്റിനെയും ..
എല്ലാറ്റിനെയും ..
എല്ലാറ്റിനേയും വിശുദ്ധമായി ചുറ്റുന്ന എൻറെ ജീവൻ 

ഇന്നെനിക്ക്
 എ സീ മുറിയുടെ മരവൽ 
കോഫി ഡേ ഐസ് ക്രീം 
ഞെക്കുമ്പോൾ വരുന്ന കാപ്പി 
പുഴയെ അറിയാത്ത മനുഷ്യൻ തുപ്പിയ കുടിവെള്ളം 
പ്ലാസ്റ്റിക്‌ ചിരി
സിനിമ തമാശകൾ
നിറുത്താതെ പോകുന്ന ബുസ്സുകൾ
താമസിചെത്തുന്ന ക്ഷമാപണം
പൊറുക്കാൻ സാധിക്കാത്ത മനസ്സ്
ക്ഷീണം മടുപ്പ്
ഓടി പിടിക്കേണ്ട മനുഷ്യര്
അപ്പൊഇന്റ്മെന്റ് എടുത്ത് അച്ഛൻ അമ്മ ലോകം
ഒരേ വേഷം
ഒരേ നിറം
കറുപ്പും ചാര നിറവും വെളുപ്പും
വിലപേശലുകൾ
മൽസരാർതികൽ

വേഷപകര്ച്ചയിൽ ഞാനും 
നര, ഹെന്ന, വേറെയും ചില പൊടികൈകൾ
പിന്നെ ചിലപ്പോളെങ്കിലും ഞാൻ ശ്വാസം മുട്ടിക്കുന്ന-
 ചില വിശുദ്ധർ 

ചില നേരം 
ചില നേരം 
ചില നേരം മാത്രം 
ഉള്ളിൽ അറിയുന്ന ഒരു തണുപ്പ് 
നടന്ന വഴികളുടെ തണല് 
മടുപ്പിക്കുന്ന എന്റെ പകലുകൽക്കൊടുവിൽ 
ബാലിശമായ എന്റെ വാശികൾക്ക് വഴങ്ങി 
ഒരു ചെറിയ മുല്ലപ്പൂവ് ..

പക്ഷെ ഞാൻ നടന്നു ചെല്ലണം 
ഒരു ചുറ്റുകൂടി കറങ്ങി ..
അവളുടെ അടുത്തെത്താൻ 
മെല്ലെ ഇരിക്കണം 
ചെറിയ വർത്തമാനം പറയണം 
തല കുളിച്ചിട്ടില്ല എന്ന് 
കഴുത്ത് വേദന ഉണ്ടെന്നു 
എന്താണ് സുഖമല്ലേ എന്ന് 
ചെറിയ വിശേഷങ്ങൾ 
അപ്പോൾ ..മാത്രം 
പണ്ട് കേട്ട സുഫി മൂളുന്നു 
നനുത്ത വേദന
(ഞാൻ അറിയുന്നു 
ഇതും ഈ വഴിയിൽ ഇവളുടെ 
അരികിലെ വിശുദ്ധിയിൽ മാത്രം
ഞാൻ കേൾക്കേണ്ട 
പാട്ടാണ് ...
സുഫി പാടുന്നു..
"എല്ലാ ശരികളുടെയും തെറ്റുകളുടെയും അപ്പുറത്ത്‌ 
പ്രിയേ നമ്മൾ കാണും 
അന്ന് നമ്മൾ കൈ കോർക്കും "

എന്റെ മനസ്സില്..
 നിലാവിലൊരു  വഴി 
ഒരു തണുത്ത രാത്രിയിൽ 
മുല്ലപ്പൂ മണമുള്ള ഒരു യാത്ര 


No comments:

Post a Comment